ഭക്ഷ്യ യോഗ്യമലത്താവ.
ഭൂഗോളത്തിലെ ഏതെലമോ കോണിൽ ജനിച്ചുവീഴുന്ന കൂട്ടത്തിൽത്തന്നെ എന്നാലും മനുഷ്യകുലം എന്ന് ഒറ്റവാക്കിൽ തീർത്ത് പറയാൻ കഴിയാത്ത ഇരുകാലിയ്ക്കും നാല്ക്കാലയ്ക്കും സമ്മിശ്രം എന്ന തോതിൽ സമയത്തിന്റെ ഒരു സന്തുലിതാവസ്ഥയിൽ കൊടും കാട്ടിനു സമാനമായ ഒരു ചേറു കാട്ടിൽ വികൃത രൂപമാമം തോന്നിക്കാത്ത വിധവും, ആകാർഷണ്ണമാം ശരീരഘടനയും സൗന്ദര്യവും ആവാഹിച്ചുകൊണ്ടാണ് ആ ഇരുകാലി അവിടെ ജനിച്ചുവീണത്. എന്നാൽ ഒരു അവകാശമായ മാതൃത്വമൊ പിതൃത്വമൊ ഇല്ലാതെ ശൂന്യതയുടെ വേളയിൽ പൊട്ടിപ്പുറപ്പെട്ടുകൊണ്ട് ആദ്യ ശ്വാസം വലിച്ച ആ ജന്തു ജീവിതമാം ശാപത്തിലേർപ്പെട്ടതായിരുന്നു. മരണമോ ജനനമോ ഇല്ലാത്ത ഈ ശാപത്തിലകപ്പെട്ട ഒരു ജീവൻ ജനിച്ചുവീണത് എന്ന് പറയുന്നത് എത്രത്തോളം യുക്തികനുയോജ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജന്തുവിന്റെ ജീവിതത്തിൽ ജനനമോ മരണമോ ഇല്ലതാനും. എങ്കിലും വിശപ്പുണ്ട് ദാഹമുണ്ട് ദഹനമുണ്ട് ക്ഷീണമുണ്ട്.
ജനനം മുതൽ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ജന്തു അന്ത്യ ശ്വാസം വരെ ഭക്ഷിക്കാൻ ശപിക്കപ്പെട്ടിരിക്കുന്നു. ജനനം മുതൽ ദാഹിക്കാൻ ശപിക്കപ്പെട്ടിരിക്കുന്നു. ജനനം മുതൽ ദഹികാനും ക്ഷീണിക്കാനും ശപിക്കപ്പെട്ടിരിക്കുന്നു. ജനനം മുതൽ വേദനിക്കാൻ ശപിക്കപ്പെട്ടിരിക്കുന്നു. ജനനം മുതൽ മരണം വരെ.
മരണം വരെയോ? അതിന് മരണം എന്ന നിത്യശാന്തി നിഷേധിക്കപ്പെട്ടിരിക്കുന്ന ഈ ജന്തു എങ്ങിനെ മരിക്കാൻ.
അതെ ജനനം മുതൽ ജനനം വരെ ശാപത്താൽ അതിന്റെ വലയത്തിൽ നിലകൊള്ളുന്ന ആ ജന്തു ലോകാവസാനം വരെ ശാപത്താൽ ശപിക്കപ്പെട്ടിരിക്കുന്നു. അനുഗ്രഹമായ ശാപത്താൽ.
അപ്പൊ അതിന് ശേഷമോ? ജന്തു മരിക്കുമോ? എങ്ങിനെ മരിക്കും?ഇനി ലോകം അവസാനിച്ചാലും ജന്തു മരിക്കിലെ.
എങ്ങിനെ നാമക്കറിയാനാവും ലോകവസാനശേഷം എന്ത് സംഭവിക്കുമമെന്ന്.
വീണ്ടും ശാപം. ശാപം ശാപം ശാപം.
തുടക്കത്തിൽ വായു മാത്രം ഭക്ഷിച്ചിരുന്ന ജന്തു പതിയെ കാട്ടിനെയും കാറ്റിനെയും മുഴുവനായി ഭക്ഷിക്കാൻ തുടങ്ങി. ശേഷം ഭൂമിയിൽ വർഷിക്കുന്ന മഴയെ കുടിക്കാൻ തുടങ്ങി. അങ്ങനെ ആയിരമായിരം വർഷങ്ങള്ക്ക് ശേഷം ഭൂമിയിലെ പല പല ജീവജാലങ്ങളും ഉത്ഭവം കൊണ്ടു. അപ്പോഴും ആ ജന്തു ഭക്ഷിക്കുകയും ദാഹിക്കുകയും കുടിക്കുകയും ശേഷം ക്ഷീണിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂടെ ശാപത്തെയോർത്ത് വേദനിക്കുകയും. എല്ലാം എണ്ണമറ്റ അനന്തതയിൽ ഒരു കണ്ണിയായി. ഭൂഗോളത്തിലെ പല ജന്തുക്കളെയും പോലെ ജന്തുവും ഭക്ഷിക്കുകയും ദഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കാറ്റിനെയും മഴയെയും പുഴയെയും മരങ്ങളെയും കോഴിനുവീണ ഇലകളെയും വടികളെയും തനിക്ക് കഴിയുന്ന എന്തിനേയും കോടാനുകോടി വർഷങ്ങളുടെ ആവർത്തന ശൈലിയിൽ.
പിന്നീട് കാലക്രമേണ കാട്ടുതീയേയും കാട്ടുതീയിൽപ്പെട്ട വടികളെയും അതിൽപ്പെട്ടു വെന്തുമരിച്ച സകലമാന ജീവജാലങ്ങളെയും ഭക്ഷിച്ചു ക്ഷീണിച്ച ജന്തു ആ ചുരുങ്ങിയ നൂറ്റാണ്ടുകൾക്കുള്ളിൽ ഭൂഗോളമാകെ പടർന്നു പന്തലിച്ചു.
വീണ്ടും കടന്നുപോയി എണ്ണിയാലൊടുങ്ങാത്തത്ര ദശലക്ഷം വർഷങ്ങള്.
മനുഷ്യകുലങ്ങൾ നിലവിൽ വന്നു കോടി വര്ഷങ്ങൾ കഴിനിട്ടും അവർ മറ്റുള്ള ജീവിജാലങ്ങൾ പോലെ വംശനാശം സംഭവിക്കാതെ നിസാരമായിതന്നെ ജീവിച്ചുപോന്നു. ശാപമലാത്ത അനുഗ്രഹത്താൽ.
എന്നാൽ അപ്പോഴേക്കും ജന്തുവിന് അതുവരെയുള്ളതുപോലെ കാറ്റിനെ ഭക്ഷിക്കാനായിലാ,മഴയെ കൂടിക്കാനായിലാ, മരങ്ങളും ഇലകളും വെന്തു മരിച്ച ജീവജാലങ്ങളും ഭക്ഷ്യയോഗ്യമായില്ല. എന്നാലും മനുഷ്യർ മാത്രം നിസാരമായി അതിജീവിച്ചുകൊണ്ടിരുന്നു. ജന്തു മനുഷ്യർക്കിടയിൽ കൂടിയേറിപ്പാറത്തൂ. എന്തെന്നാൽ ജന്തുവിന്റെ നിലനിൽപ്പിന് അത് അനിവാര്യമായിരുന്നു.
വീണ്ടും കഴിനു കോടികണക്കിന് വര്ഷങ്ങൾ. ജീവജാലകങ്ങൾ പലതും മരിച്ചു, മരങ്ങളും ഇലകളും പുഴകളും മരിച്ചു നിത്യശാന്തി കൊണ്ടു. കാറ്റും മരിച്ചു കടലും മരിച്ചു.
അപ്പോഴും മനുഷ്യനും മനുഷ്യന്റെ നിഴലിൽ ജന്തുവും അവിശേഷിച്ചു. ജനനം മുതലുള്ള അനുഗ്രഹത്താലും,ജനനം മുതലുള്ള ശാപത്താലും.
പച്ചക്കറികളും പഴങ്ങളും ചിത്രത്തിൽ മാത്രമായിരിക്കുന്നു. അവിശേഷിക്കുന്ന ഭക്ഷ്യോൽപ്പണങ്ങളിൽ ഭക്ഷ്യയോഗ്യമായവ ഏതുമില. എല്ലാത്തിലും വിഷാംശം. മനുഷ്യനും ജന്തുവും ഭക്ഷിക്കാൻ കഴിയാതെ വിഷന്നുകൊണ്ട് നിലനിന്നു. ശാപത്താലും അനുഗ്രഹത്താലും.
അരിയിൽ ഭക്ഷ്യയോഗ്യഗന്ധമിലാതയി. ജലാശയങ്ങളിൽ ദാഹമകറ്റാൻ ഒരു തുള്ളി വെള്ളമില. മനുഷ്യനും ജന്തുവും ശപിക്കാനായി ജീവിച്ചു.
അവസാനം മനുഷ്യർ അതിനെയും അതിജീവിച്ചു. ഒരാത്മാവ് മറ്റൊരാത്മാവിനെ ഭക്ഷിച്ചുകൊണ്ട്. അങ്ങിനെ ഒരുനേരത്തെ ഭക്ഷണത്തിന് ശേഷം ആത്മാക്കളുടെ എണ്ണം കൃത്യം പകുതിയായി. ശേഷം 3 നേരത്തെ ഭക്ഷണത്തിന് ശേഷം 2 ആത്മാക്കൾ മാത്രം ഭൂഗോളത്തിൽ അവിശേഷിക്കുന്നു.
ഒരെണ്ണം ഭൂഗോളവും ഒരെണ്ണം ജന്തുവും. അവസാന മനുഷ്യന് അതിനുമുൻപുണ്ടായ മനുഷ്യനെ ഭക്ഷിച്ചശേഷം പട്ടിണി ഭാദിച്ച് മരിച്ചു. എന്നാൽ ഭൂഗോളം എന്നെ നിത്യശാന്തി കൊണ്ടിരിക്കുന്നു. മഴയില പുഴയില കാടില ഇലയില കടലില. പിന്നെയെന്ത് ഭൂഗോളം. അതെന്നെ മണ്മറന്നിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ എല്ലാം അവസാനിച്ചിരിക്കുന്നു. ജന്തുമാത്രം ശാപത്തിലകപ്പെട്ടുകൊണ്ട് വേദനിച്ചിട്ടും വിഷന്നിട്ടും ദാഹിച്ചും എല്ലാംക്കൊണ്ട് ക്ഷീണിച്ചിട്ടും എല്ലാം ശാപതിലകപ്പെട്ട് അതിജീവിച്ചുകൊണ്ടിരുന്നു . മനുഷ്യർ കൈമാറിയ ആ വിദ്യകാരണം.