Wood Frogs

Wood frogs


Family      :ranidea
genus       :lithobates
species     :L.sylvaticus
class         :amphibia
kingdom   :animalia










wood frogs എന്നാൽ, തവളകളിലെ തന്നെ [ranidea] കുടുംബത്തിൽപ്പെട്ട ഒരു ഇനം പ്രത്യേക സവിശേഷത അടങ്ങിയ തവളകൾ ആണ്. North artic circleൽ  ജീവവാസം ഉള്ള ഏക തവളയിനവും ഇവയാണ്. ഇവയെ ആദ്യമായി കണ്ടെത്തിയത് united stateൽ നിന്നുമാണ്.

ഈ തവളകളുടെ സവിശേഷത എന്തെന്നാൽ.
ഇവ [ഈ തവളകൾ] തണുത്ത കാലാവസ്ഥയെ സ്വീകരിക്കുന്ന രീതിയാണ്.
ഈ സമയത് ഇവ ഇവയുടെ ജീവിതo അവിടെവെച് താൽക്കാലികമായി നിർത്തുന്നു എന്നുതന്നെ പറയാം.
ഇവ ശൈത്യ [തണുത്ത] കാലാവസ്ഥയെ സ്വീകരിച് തണുത്തുറന്നുകൊണ്ട് ഐസുകട്ടയായി മാറുന്നു എന്നുതന്നെ പറയാo [ജീവച്ഛവം]. കണ്ടാൽ ഐസുകൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടം പോലെ തന്നെ തോന്നിക്കും വിധം ഇവ ഐസുകാലാവസ്ഥയിൽ ഉറന്നുപോകുന്നു.











ഈ സമയത്ത് ഇവയുടെ എല്ലാജൈവപ്രവർത്തങ്ങളും നിലയ്ക്കുന്നു. ഇവ ഈ നേരത്ത് ശ്വസിക്കുന്നില്ല,ഇവയുടെ ഹൃദയം പ്രവർത്തിക്കുന്നില്ല ഇവയുടെ ശരീരത്തിലെ എല്ലാ ജൈവ പ്രവർത്തനും തന്മൂലം നിലയ്ക്കുന്നു. ഐസിൽ ഐസുകട്ടയായി ഇവയും മാറുന്നു.
















ചിത്രത്തിൽ കാണുന്നതുപോലെ ആവുന്നു ഇവയുടെ അപ്പോഴത്തെ അവസ്ഥ.
ദീർഘമായ നിദ്രയിൽ ആവും ഇവർ.

ശൈത്യകാലത്തിന് ശേഷം ഇവർ വീണ്ടും പഴയവസ്ഥയിൽത്തന്നെ എത്തുന്നു.
ഈ പ്രക്രിയയാണ് ഇവയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി നിർത്തുന്നതും.

ഇവർക്ക് ആ നേരം ഇവരുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്നതിനുള്ള പ്രധാനകാരണം എന്ന്പറയുന്നത്.
ഇവയുടെ പുറം ശരീരം ശൈത്യകാലത്തോടെ ഇണങ്ങി ഐസിൽ മുഴുകുമ്പോഴും ഇവയുടെ ശരീരത്തിനകത്തെ ഓരോ കോശങ്ങളും ഐസിൽ ഉറഞ്ഞു പോവാതിരിക്കാൻ ശരീരത്തിനകത്ത് ഒരു പ്രക്രിയയെ നടക്കുന്നുണ്ട്.
ഇതാണ് ഇവയുടെ രഹസ്യം.

ഈ നേരം ഇവയുടെ കോശങ്ങൾ ഐസിൽ ഉറഞ്ഞുപോവാതിരിക്കാനായി.
ഇവയുടെ ശരീരത്തിനകത്ത് ഒരു പ്രേത്യേകതരം [antifreeze] ലായനി ഉൽപാദിപ്പിക്കുന്നു. ഇത് ഇവയുടെ ശരീരത്തിന് അകത്തെകോശങ്ങൾ ശൈത്യകാലത്തും ഐസിൽ ഉറഞ്ഞുപോവാതിരിക്കാൻ സഹായിക്കന്നു.
ഇത് ഇവരെ മേല്പറന അവസ്ഥയിൽ എത്തിക്കുന്നു.

എന്നിരുന്നാലും ശൈത്യം കൂടുമ്പോൾ കോശങ്ങൾക്കിടയിലുള്ള ശരീരഭാഗങ്ങളിൽ ഐസ് രൂപംകൊള്ളുന്നു. ഇത് കാലക്രെമേണ ശൈത്യഅവസാനം അന്തരീക്ഷതാപത്താൽ ഉരുകുകയും വീണ്ടും പഴയ അവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ശേഷം ഇവ ജീവിതംനിർത്തിവച്ചിടത്തിൽ നിന്നും വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു.

7 മാസകാലത്തോളം ഇവർക്ക് ഇങ്ങനെ ഐസിൽ കഴിയാനാവും എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
3 വർഷക്കാലമാണ് ഇവയുടെ ജീവിതകാലയളവായി സാധാരണ കണക്കാക്കപ്പെടുന്നത്.

ഇവയുടെ breeding കാലയളവിൽ ആൺ തവളകൾ "Quack" പോലുള്ള ശബ്ദം രാവുംപകലും ദീർഘമായി കൂടുതലായി ഉണ്ടാക്കുന്നു.
പെണ്ണ് തവളകൾ അവയുടെ breeding കാലയളവിൽ 1000 മുതൽ 3000 വരെ മുട്ടകൾ ഒരു തവണ നിക്ഷേപിക്കുന്നു.
ഇത് 9 മുതൽ 30 ദിവസത്തിനുള്ളിൽ വിരിയുന്നു.
ഇവ 1 ഓ 2 വർഷത്തിനുള്ളിൽ പ്രായപൂർത്തി ആവുകയുംചെയ്യുന്നു. ഇത് ഇവയുടെ ഇണചേരലിനെയും ഇവയുടെ പ്രത്യുൽപ്പാദനശേഷിയേയും ആശ്രയിച്ചിരിക്കുന്നു.











പ്രത്യേകതരം പാമ്പുകൾ പൂർണ്ണ വളർച്ചയാർജ്ജിച്ച woodfrogsനെ വരെ ഭക്ഷിക്കുന്നു. കൂടാതെ കുറുക്കന്മാർ,കടലാമകൾ,പക്ഷികൾ,നണ്ടുകൾ തുടങ്ങിയവരും ഇവർക്ക് വലിയ ഭീഷണിമുഴക്കുന്നു.

ഉഭയജീവിലോകത്ത് woodfrogsകൾ അവയുടെ കുടുംബത്തെ ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുന്ന ഇനമാണ്. പല ഇനത്തിൽപ്പെട്ടവയുടെയൊപ്പം നിർത്തുകയാണെങ്കിലും ഇവ ഇവയുടെ കുടുംബത്തെ നിഷ്പ്രയാസം മനസിലാക്കും.

ജീവിലോകത്ത് ഇവയുടെ ജീവിതരീതി തികച്ചും വ്യത്യസ്തത കലർന്ന ഒന്നാണ്.
ഇതിവരെ വേറിട്ടുനിർത്തുന്നു.


💡붋Did You Know?

💡ഒരു തവളയുടെ നാവ് സാധാരണമായി അതിന്റെ ശരീരത്തിന്റെ മൂന്നിലൊന്ന് ഭാഗംനീളമുണ്ട്.

💡ആണ് തവളകൾ മഴയോട് അനുബന്ധിച് കരയുന്നത് അവയ്ക്ക്ഇണചേരാൻ വേണ്ടിയാണ്.

_________________________________________________________

👉Gliding lizards കളെ പറ്റി നിങ്ങൾക്ക് എന്തറിയാം?



⭐നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ആശയങ്ങളും രേഖപെടുത്തുക.
END 
[THANK YOU]
_________________________________________________________