Romeo Juliet

Romeo juliet






പ്രണയമെന്തെന്ന് പഠിപ്പിച്ച മറ്റൊരു കാവ്യം.

കാലംകടന്ന് ഇന്നും പലരുടെയും മനസിലും സ്വരത്തിലും ഒരു പോലെ ജീവിക്കുന്ന മറ്റൊരു മഹാകാവ്യം.


വിശ്വ വിഖ്യാതനായ എഴുത്തുകാരൻ വില്യം ഷേക്സ്പിയറിന്റെ എറ്റവും മികച്ച നാടകം എന്ന് കണക്കാക്കുന്ന റോമിയോ ജൂലിയറ്റിന്റെ പ്രണയ കഥ  നമ്മളിൽ പലരും കേട്ട് കാണില്ല...എന്നാൽ ഇവരുടെ നാമം നമുക്ക് സുപരിചിതവുമാണ്...അല്ലെ...ഷേക്സ്പിയറിന്റെ നാടകങ്ങളിൽ എറ്റവും ജനപ്രീതി നേടിയ നാടകം ആണ് ഇത്....ഈ പ്രണയിതാക്കളെ യുവ ജനത ഇപ്പോഴും നെഞ്ചിലേറ്റുന്നു...ഇത് ഒരു യഥാർത്ഥ ഇറ്റാലിയൻ കഥയെ ആസ്പദമാക്കിയാണ് ഷേക്സ്പിയർ രചിച്ചത് എന്നും പറയപ്പെടുന്നു...


ഷേക്സ്പിയറിന്റെ നാടകങ്ങളിൽ ദുരന്ത നാടകം ആയാണ് ഇതിനെ കണക്കാക്കുന്നത്...

കഥ നടക്കുന്നത് വെറോണ എന്ന നഗരത്തിൽ ആണ്...അവിടെ രണ്ട് കുടുംബങ്ങൾ ഉണ്ടായിരുന്നു...ഒന്ന് മൊണ്ടേഗ് എന്നും രണ്ടാമത്തേത് ക്യാപുലറ്റ് എന്നും അറിയപ്പെട്ടു...രണ്ട് കുടുംബങ്ങളും തമ്മിൽ വലിയ ശത്രുത വെച്ച് പുലർത്തിയിരുന്നു...


മൊണ്ടേഗുകളുടെ വീട്ടിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു...അവന്റെ പേര് റോമിയോ എന്നാണ്...അവൻ റോസലീൻ എന്ന പെണ്ണിനെ പ്രണയിച്ചിരുന്നു....


തെരുവ് കലഹത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരു വീടുകളിലെയും സേവകരോടൊപ്പമാണ് നാടകം ആരംഭിക്കുന്നത്, ഇത് ഒടുവിൽ കുടുംബപിതാക്കന്മാരിലും എസ്കലസ് രാജകുമാരൻ ഉൾപ്പെടെയുള്ള നഗരത്തിലെ ഉദ്യോഗസ്ഥരിലും ആകർഷിക്കുന്നു...യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞ് കൊണ്ട് രാജകുമാരൻ അത് അവസാനിപ്പിക്കുന്നു..എന്നിരുന്നാലും അവർ 

പരസ്പരം വിദ്വേഷം വെച്ച് പുലർത്തി...


ഒരിക്കൽ ക്യാപുലറ്റിന്റെ വീട്ടിൽ ഒരു വമ്പൻ വിരുന്ന് സൽക്കാരം നടന്നു...നാട്ടിലെ എല്ലാ പ്രഭുക്കന്മാരെയും അതിൽ ക്ഷണിച്ചിരുന്നു...മൊണ്ടേഗുകളെ ഒഴികെ....അങ്ങനെ ഇരിക്കെ 

റോമിയോയും സുഹൃത്ത് ബെൻ‌വോളിയോയും ഒരു കാപ്ലറ്റ് സേവകനായ പീറ്ററിനെ കാണുന്നു.. അന്ന് വൈകുന്നേരം കാപ്പുലറ്റ് വീട്ടിൽ ഉള്ള സൽകാരത്തിന്റെ കാര്യം അവർ അറിയുന്നു... പാർട്ടിയിലേക്ക് ക്ഷണിച്ചവരുടെ പട്ടിക വായിക്കാൻ റോമിയോ പീറ്ററിനെ സഹായിക്കുകയും പാർട്ടിയിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു...അതിൽ റോസ്ലിന്റെ പേര് കാണുമ്പോൾ റോമിയോക്ക് അവിടെ പോകാൻ തോന്നുന്നു...അങ്ങനെ മുഖം മൂടി ധരിച്ചു കൊണ്ട് അവർ അവിടേക്ക് പോകാൻ തുനിഞ്ഞു...റോമിയോ,സുഹൃത് ബെൻവോളിയോ,മറ്റൊരു സുഹൃത് മെർകുഷൊ എന്നിവരാണ് അവിടെ പോകാൻ തയാറാകുന്നത്...മുഖം മൂടി ദരിച്ചത്കൊണ്ട് ആരും അദ്ദേഹത്തെ ഒരു മൊണ്ടേഗായി തിരിച്ചറിയുകയില്ലല്ലൊ...


എന്നാൽ റോസലിനെ കാണാൻ എത്തിയ റോമിയോയുടെ കണ്ണുകൾ മറ്റൊരു സുന്ദരിയിൽ ഉടക്കി...lσvє αt fírѕt ѕíght എന്ന് പറയുന്ന പോലെ റോമിയോ ആ പെൺകുട്ടിയിൽ അനുരക്ഞനായി ആയി...അവൻ അവളോടൊപ്പം നൃത്തച്ചുവടുകൾ വെച്ചു...ജൂലിയറ്റിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു അവളും അവനിൽ അനുരാഗി ആയിരുന്നു...

എന്നിരുന്നാലും, ജൂലിയറ്റിന്റെ കസിൻ ടൈബാൾട്ട് റോമിയോയെ തിരിച്ചറിഞ്ഞ് അവനെ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു...എന്നാൽ കാപ്ലറ്റ് പ്രഭു ഇടപെടുന്നു, ടൈബാൾട്ട് പാർട്ടിയെ ശല്യപ്പെടുത്തരുതെന്ന് അദ്ദേഹം നിർബന്ധം പിടിക്കുന്നു കാരണം ഇത് എസ്കലസ് രാജകുമാരനെ പ്രകോപിപ്പിക്കും.... തടസ്സമില്ലാതെ റോമിയോ നിശബ്ദമായി ജൂലിയറ്റിനെ സമീപിക്കുകയും അവളോടുള്ള തന്റെ സ്നേഹം ഏറ്റുപറയുകയും ചെയ്യുന്നു...


പക്ഷെ അവൾ ക്യാപുലറ്റ് പ്രഭുവിന്റെ മകൾ ആണെന്ന് അറിഞ്ഞപ്പൊ അവൻ നിരാഷനായി...ജുലിയറ്റും..തന്നോട് ഇത്രയും സ്നേഹം പ്രകടിപ്പിച്ചവൻ തങ്ങളുടെ ശത്രു ആണെന്ന കാര്യം അവളിലും നിരാശ സൃഷ്ടിച്ചു... 


അന്നു രാത്രി റോമിയോ പൂന്തോട്ടത്തിന്റെ മതിൽ ചാടി ജൂലിയറ്റിന്റെ ബാൽക്കണി ലക്ഷ്യമാക്കി പോകുന്നു...ഭാഗ്യം എന്ന് പറയട്ടെ  ജൂലിയറ്റ്  ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നു...റോമിയോ പ്രത്യക്ഷപ്പെട്ട് ജൂലിയറ്റിനോട് പ്രണയത്തെ പറ്റി സംസാരിക്കുന്നു... അവന്റെ സ്നേഹത്തിൽ സത്യസന്ധത പുലർത്താൻ അവൾ അവനെ മുന്നറിയിപ്പ് നൽകുന്നു, അവൻ അങ്ങനെ ആയിരിക്കുമെന്ന് അവൻ സ്വയം സത്യം ചെയ്യുന്നു...


സന്തോഷവാനായ റോമിയോ താൻ എറ്റവും സ്നേഹിക്കുന്ന,ബഹുമാനിക്കുന്ന ലൊറൻസ് എന്ന പുരോഹിതന്റെ അടുക്കൽ ആണ് പോയത്...അവനോട് എറ്റവും അലിവും വാൽസല്യവും ഉള്ള ലോറൻസ് അവരുടെ വിവാഹം നടത്താമെന്ന് സമ്മതിക്കുന്നു...ഇരുവരുടെയും വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങളുടെ സഖ്യം ഒഴിവാക്കൽ ആണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്...


അങ്ങനെ പിറ്റേന്ന് രാവിലെ ലോറൻസ് രഹസ്യമായി അവരുടെ വിവാഹം നടത്തി കൊടുത്തു....വിവാഹത്തിന് ശേഷം ഇരുവരും അവരുടെ വീട്ടിലേക്ക് തന്നെ പോയി...


ഒരു ദിവസം റോമിയോയും ബെൻവോളിയോയും മെർകുഷ്യൊയും കൂടി വെറോണ തെരുവിലൂടെ നടക്കുകയായിരുന്നു അപ്പോൾ ടൈബാൽട്ടും അവന്റെ സുഹൃത്തുക്കളും അതു വഴി വന്നു...ടൈബാൽട്ട് റോമിയോയെ പറ്റി എന്തൊക്കെയോ അനാവഷ്യങ്ങൾ പറഞ്ഞു...എന്നാൽ റോമിയോ നിശബ്ദത പാലിച്ചു...പക്ഷെ അവന്റെ ഉറ്റ ചങ്ങാതിയായ മെർകുഷ്യൊക്ക് ടൈബാൽട്ട് പറയുന്നത് ഇഷ്ടമായില്ല...അവൻ അതിനെതിരെ പ്രതീകരിച്ചു...അവർ തമ്മിൽ വഴക്ക് ഉണ്ടായി..ഇതിനിടയിൽ ടൈബാൽട്ടിന്റെ വാൾ കൊണ്ട് മെർക്കുഷ്യൊ മരണം അണഞ്ഞു...ഇതു കണ്ട റോമിയോ ടൈബാൽട്ടുമായി യുദ്ധം ചെയ്യുകയും ടൈബാൽട്ട് മരിക്കുകയും ചെയ്തു...ഇത് കണ്ട ബെൻവോളിയോ അവനോട് നാട് വിടാൻ ഉപദെഷിച്ചു..അങ്ങനെ അവൻ നാട് വിട്ടു...


നാട്ടിലെ നിയമപാലകരും രാജാവും വന്ന് കൊല നടന്ന സ്ഥലം പരിശോദിച്ചു ബെൻവോളിയോ നടന്ന സംഭവം പറഞ്ഞു...റോമിയോ ഇനി ഈ നാട്ടിൽ കഴിയണ്ട എന്നും അവൻ നാട് വിടണം എന്നും രാജാവ് ഉത്തരവ് ഇടുന്നു...


റോമിയോയുടെ വരവും കാത്തിരുന്ന ജൂലിയറ്റിനെ തേടി എത്തിയത് ഈ ദുഷ്കരമായ വാർത്തയാണ്... തന്റെ കസിൻ മരണപ്പെട്ടു എന്നും റോമിയോയെ നാട് കടത്തി എന്നും അറിഞ്ഞ് അവൾ ആകെ വിഷമത്തിലായി... റോമിയോ നേരെ ചെന്നത് പുരോഹിതനായ ലോറൻസിന്റെ അടുത്താണ്...അവൻ അദ്ദേഹത്തോട് ഒരു കാര്യം മാത്റം ആവശ്യപ്പെട്ടു അതായത് ജൂലിയറ്റിനെ കാണണം എന്ന് മാത്രം...അദ്ദേഹം അതിനുള്ള ഏർപ്പാട് ചെയ്ത് കൊടുക്കു്കയും ചെയ്തു...


അങ്ങനെ അവർ കണ്ടു...താൻ ഉടനെ തന്നെ മടങ്ങി വരാം എന്നും നീ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ലെന്നും അവളെ ഇടക്ക് കാണാൻ വരാം എന്നും ഒക്കെ പറഞ്ഞ് റോമിയോ അവളെ ആഷ്വസിപ്പിക്കും....പിന്നീട് അവൻ അവിടെ നിന്നും യാത്ര ആകും...അവന്റെ ഈ അവസ്ഥയിൽ നീറി ഇരിക്കുന്ന ജൂലിയെറ്റിനു വേറൊരു ദുഖവും കൂടി നേരിടേണ്ടി വന്നു...അവളുടെ അച്ചൻ ക്യാപുലറ്റ് പ്രഭു അവൾക്കായി ഒരു പ്രഭു വരനെ കണ്ട് വെച്ചു എന്നുള്ള കാര്യം ആണത്....പാരിസ് എന്ന ആളുമായി അവളുടെ വിവാഹം നടത്തും എന്ന് ക്യാപുലറ്റ് പ്രഭു നിഷ്ചയിച്ചു...  അവളുടെ അമ്മയാണ് അവളോട് ഇക്കാര്യം പറഞ്ഞത്.... ഒഴിവാവാനായി ഒരുപാട് കാര്യങ്ങള് പറഞ്ഞു എങ്കിലും അവർ അതൊന്നും സമ്മതിച്ചില്ല....


അവൾ തന്റെ സങ്കടം ലോറൻസിനെ അറിയിച്ചു...അയാൾ അവൾക്ക് ഒരു പാനീയം കൊടുത്തു...എന്നിട്ട് പറഞ്ഞു..നീ ഇത് കല്യാണ ദിവസത്തിന്റെ പിറ്റേന്ന് രാത്രി കുടിക്കണം അപ്പോൾ നീ പൂർണ്ണ അബോദാവസ്ഥയിൽ ആകുമെന്നും നീ മരണപ്പെട്ടു എന്ന് കരുതി പാരീസും ആയുള്ള നിന്റെ വിവാഹം മുടങ്ങും എന്നും അയാൾ പറഞ്ഞു...അവൾ അതിനു സമ്മതിച്ചു...തന്റെ ദൂതനെ വിട്ട് റോമിയോയോട് ഇക്കാര്യം പറയാം എന്നും അയാൾ അവൾക്ക് വാക്ക് നൽകി...


അങ്ങനെ ജൂലിയറ്റിന്റെ വിവാഹ ദിനം എത്തി...തലേന്ന് രാത്രി ലോറൻസ് പറഞ്ഞ പോലെ അവൾ ആ ദ്രാവകം കുടിച്ചു...പിറ്റേന്ന് ജൂലിയറ്റിന്റെ ദാസി വന്നപ്പോൾ അവൾ മരിച്ചു എന്ന വാർത്ത എല്ലാവരേം അറിയിച്ചു.... അവളെ വിവാഹം കഴിക്കാൻ എത്തിയ പാരിസ് ഈ ദുഃഖ വാർത്ത അറിഞ്ഞ് അവളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു...എന്നാൽ റോമിയോയെ തേടി പോയ ലോറൻസിന്റെ ദാസനു അവനെ കാണാൻ കഴിഞ്ഞില്ല...നിരാഷനായി അയാൾ മടങ്ങി....അപ്പോൾ റോമിയോ ഒരാൾ വഴി തന്റെ പ്രണയിനി മരണപ്പെട്ടു എന്ന കാര്യം അറിഞ്ഞു...


അദ്ദേഹം വെറോണയിലേക്ക് വന്നു...പോകുന്നതിന്റെ ഇടയിൽ ഒരു കടയിൽ നിന്നും വിഷം വാങ്ങാനും ഒരു ആത്മഹത്യാ കുറിപ്പ് തയാർ ആക്കാനും  അവൻ മറന്നില്ല...അങ്ങനെ ജൂലിയറ്റിന്റെ ശവകുടീരത്തിന്റെ അരികിൽ അവൻ എത്തി...എന്നാൽ അവിടെ നിന്ന പാരിസ് പ്രഭു അവനെ യുദ്ധത്തിനു വിളിക്കുകയും ഇരുവരും യുദ്ധം ചെയ്യുകയും ചെയ്തു...യുദ്ധത്തിൽ പാരിസ് പ്രഭുവിനെ റോമിയോ നിഷ്പ്രയാസം കൊന്നു...എന്നിട്ട് ജൂലിയറ്റിന്റെ കല്ലറയിൽ അവളെ കാണുകയും അവസാന ചുംബനം അർപ്പിക്കുകയും ചെയ്തു...ശേഷം അവൻ തന്റെ കൈ വശം ഉണ്ടായിരുന്ന വിഷം കഴിക്കുകയും ചെയ്തു...അവൻ മരണപ്പെട്ടു...


ജൂലിയറ്റ് ഉണരുന്ന സമയം ആയപ്പോ ലോറൻസ് അവിടെ എത്തി...എന്നാൽ തന്റെ അരികിൽ മരിച്ചു കിടക്കുന്ന റോമിയോയെ കണ്ടപ്പോൾ അവൻ ഇല്ലാത്ത ലോകത്ത് തനിക്കും ജീവിക്കണ്ട എന്നും പറഞ്ഞ് അവളും അവളുടെ ജീവൻ ത്യജിക്കുന്നു...(ഇത് കൊണ്ട് ഒക്കെ തന്നെ ആണ് അതിനെ ദുരന്ത നാടകം എന്ന് പറയുന്നത് എന്ന് തോന്നുന്നു...)


സംഭവം അറിഞ്ഞ് മൊണ്ടെഗുകളും ക്യാപുലറ്റുകളും അവിടെ എത്തുന്നു....പരസ്പരം സ്നേഹിക്കാൻ അറിയാത്ത ഇരു കുടുംബങ്ങളിലും സ്നേഹത്തിനു വേണ്ടി ജീവൻ ത്യജിച്ച അവരെ ലോറൻസ് പ്രകീർത്തിച്ചു...ഇരു കുടുംബങ്ങളും കുറ്റ ബോധത്തിലായി...അങ്ങനെ അവരുടെ പ്രതികാര സ്വഭാവം നിലക്കുന്നു...ഇതോടെ കഥ അവസാനിക്കുന്നു...


      ____________°•°•°•°•°•°•°•°•°•°•°__________