മണ്ണി


അതിലേറെ അതിശയോക്തി ഉളവാക്കിയ ഈ തീവണ്ടി യാത്ര തികച്ചും യാഥാർഥ്യമായതെങ്ങനെ എന്ന് ദൈവസാന്നിധ്യം ഉണ്ടോ എന്ന് സംശയിക്കുന്നയളവിൽ പ്രവണത ഉണർത്തിയെങ്കിലും കൃത്യനിഷ്ട്ടതയും പൗരത്വബോധവുമുള്ള അനേകായിരം പൗരന്മാരെക്കൊണ്ട് സജ്ജമായ തീവണ്ടി യാത്രയിലെ സെക്കന്റ് ക്ലാസ്സിലെ ഒരു കമ്പാർട്ട്മെന്റിൽ 17ആം നമ്പർ സീറ്റിലിരുന്ന് ടിക്കറ്റ് നോക്കി പുഞ്ചിരിക്കുന്ന ഹരി നിസംശയം അയഥാർഥ്യമെന്ന ചിന്തയെ തള്ളിക്കളഞ്ഞു.

കടലോളം വരുന്ന കാവ്യങ്ങളുടെ ശേഷിപ്പായി ഒരുപിടി അക്ഷരങ്ങളാൽ മണി ചെറുകഥ അവസാനിപ്പിച്ചുകൊണ്ട് ആറുവർഷവും നാലു മാസവും 11 ദിവസവും തോരാതെ കലിതുള്ളി പെയ്ത തൻറെ ആദ്യ പുസ്തകം എന്ന അടങ്ങാത്ത ആഴമേറിയ ആഗ്രഹത്തിന് ഒരു ബിന്ദുവിലൂടെ വിരാമമിട്ടുകൊണ്ട് മണി അച്ചടിശാലയിലേക്ക് നടന്നു. അതിനിടയിൽ കിടുക്കത്തിലും ആകാംക്ഷയിലും പുറപ്പെട്ട മാണി പേനയെടുക്കാൻ മറന്നിരുന്നു. ബസ്സിൽ ഒരായിരം കിനാവുകൾ കണ്ടുകൊണ്ട് കണ്ണടച്ച് മണി പലതും കണ്ടു. തീവണ്ടി പുറപ്പെടുന്നതിനു മുൻപുള്ള ശബ്ദം മണിയെ നിരാശരുടെ വരിയിലെ അവസാന കണ്ണിയാക്കുന്നതായി തോന്നിയെങ്കിലും നിശ്ചലഭാവം നടിക്കാതെ ശബ്ദം കേട്ട ഉടനെ മണി വരിയിൽ നിന്നും പുള്ളിപ്പുലിയുടെ വേഗത ആർഗിച്ചുകൊണ്ട് തീവണ്ടിയിലേക്ക് പാഞുകയറി. സെക്കൻഡ് ക്ലാസ്സിൽ ഹരിക്കൊപ്പം സീറ്റ് ഉണ്ടായിരുന്ന മണി ന്യൂനതയുടെ സമയത്തിന്റെ ഇടനാഴിയിലൂടെ കയറിച്ചെന്നത് ഒരു എസി കമ്പാർട്ട്മെന്റിൽ ആയിരുന്നു. അതോടെ എഴുതിവെച്ചെന്ന വണ്ണം നൂറുകണക്കിനാളുകളെ നിരാശയാക്കിക്കൊണ്ട് മണിയുടെ അധിനിവേശത്തോടെ തീവണ്ടി വീണ്ടും യാത്ര ആരംഭിക്കുകയാണ് ഉണ്ടായിരുന്നത്. 1:2394 എന്ന കൃത്യതയില്ലാത്ത കണക്കിൽ തീവണ്ടിയുടെ ഇരുഭാഗത്തുമായി കളിമണ്ണിൽ നിലയുറപ്പിച്ച നഗ്നമായ പാദങ്ങളുടെ ഉടമസ്ഥർ യാത്രക്കാർക്ക് യാത്ര മംഗളം അർപ്പിക്കുന്നത് ഏതൊരാളുടെയും ശ്രദ്ധയാകർഷിക്കുന്ന ഒന്നുതന്നെയാണ്. കണ്ണ് എത്തുന്നതുവരെയുള്ള ജനങ്ങളുടെ അനന്തമായ യാത്ര മംഗളം കണ്ട് എനിക്കില്ലല്ലോ ഒരു യാത്രാമംഗലം എന്ന് ഒരു മണി ചിന്തിക്കാൻ ഇടയായി. കമ്പാർട്ട്മെന്റിലെ എല്ലാവരും കണ്ണട ധരിച്ചിരുന്നു എന്നതല്ല എല്ലാവരുടെ കൈയിലും തൂലിക ഉള്ളതായിരുന്നു മണിക്ക് വിചിത്രമായി തോന്നിയത്, എന്നാൽ ആ തോന്നൽ തന്റെ മുദ്രയോ കയ്യൊപ്പ് ഇല്ലാതെ എങ്ങനെ തന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ആവുന്നു എന്ന ഗൗരവമാർന്ന ചിന്തയിലേക്ക് മണിയെ എത്തിച്ചു. കമ്പാർട്ട്മെന്റിലെ കയ്യില്ലാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരോ ഒഴികെ എല്ലാവരും എഴുതുന്ന തിരക്കിലായിരിക്കുന്നത് മണിക്ക് ഇഷ്ടമായില്ല. ടിക്കറ്റ് പരിശോധനയ്ക്ക് വരുന്ന ആള് കണ്ടാൽ തൻറെ സ്വപ്ന തുല്യമായ ഈ തീവണ്ടി യാത്ര നഷ്ടമാകുമെന്ന് അറിയാവുന്നതുകൊണ്ട് കഴിയുന്നതും വേഗം ഹരിയെ കണ്ടെത്താം എന്നുള്ള ഉത്തമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി വായനക്കാരിൽ ഒരുവനോട് മണി ചോദിച്ചു സെക്കൻഡ് ക്ലാസ് എവിടെയാ? 

അയാൾ ഒരു വിദേശിയായ എഴുത്തുകാരനായിരുന്നു ദൈവത്തിനെതിരായ പ്രസിദ്ധീകരണങ്ങൾ എഴുതുന്നത് തടയാനായി ആ നാട്ടിലെ വിശുദ്ധ ആത്മാവിൻറെ പുത്രന്മാരും സത്യവിശ്വാസികളും സൽഗുണരും പവിത്രന്മാരായ കുറച്ച് ആത്മാക്കൾ ദൈവവിശ്വാസത്തിന്റെ പ്രൗഢിയുടെ ഉഷസിനായും ദൈവിക പ്രവർത്തനത്തിന്റെ സംഭാവനയായും അദ്ദേഹത്തിൻറെ രണ്ടു കൈകളും മുറിച്ചെടുത്തതായിരുന്നു എന്നത് മണിക്ക് നൊടിയിടയിൽ മനസ്സിലായി. അദ്ദേഹം മണിക്ക് മറുപടി നൽകി. തീവണ്ടിയുടെ മുൻപിൽ ഒരെണ്ണം പിന്നിൽ രണ്ടെണ്ണം. അളന്നു മുറിച്ചെടുത്ത വാക്കാൽ. മുൻപിലുള്ള ബോഗിയിലെ എത്താൻ രണ്ടു ബോഗികൾ കടന്നാൽ മതിയാവുന്നതുകൊണ്ട് പിന്നിലെ രണ്ടു കളികളിൽ എത്താൻ പ്രയാസമായതുകൊണ്ടും മണി ചുരുക്ക സമയത്തിനുള്ളിൽ മുന്നോട്ടു പോകാൻ തീരുമാനിച്ചു. എൻജിൻ ഒഴികെ മറ്റെല്ലാ ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന തീവണ്ടിയായിരുന്നു അത്. ചെറുപ്രായം മുതലുള്ള വിദ്യാഭ്യാസം കൊണ്ട് തന്നെ പല ഭാഷയും പലപല സംസ്കാരവും കൊണ്ട് വിയർപ്പ് മുട്ടേേണ്ട യാത്രയാണെങ്കിലും മണക്കത് എളുപ്പമായിരുന്നു. സെക്കൻഡ് ക്ലാസ് കംപോർട്ട്മെന്റിലോട്ട് അടുക്കുന്ന മണി പെട്ടെന്ന് ബാറ്ററി ഇല്ലാത്ത ഘടികാരം പോലെ സ്തംഭിച്ചു നിന്നു. കറുത്ത കോട്ടും എടുത്തു പറയേണ്ട മറ്റു വ്യത്യാസങ്ങൾ ഇല്ലാത്ത ടിക്കറ്റ് പരിശോധിക്കുന്ന തീവണ്ടി ഉദ്യോഗസ്ഥൻ മണിക്ക് ഏഴു വാരിക അകലെനിന്ന് മണിയെ കണ്ടു. അത് തിരിച്ചറിഞ്ഞ മാണി ഭയവും പരിഭ്രമവും ഒരു തുള്ളി പോലും പുറത്തു കാണിക്കാൻ ആഗ്രഹിച്ചില്ല എന്നത് വാസ്തവമാണ് എന്നാൽ അത് വിജയകരമായിരുന്നില്ല. തന്റെ കള്ള ലക്ഷണം കൊണ്ടു തന്നെ ഉദ്യോഗസ്ഥനെ തന്റെ അടുത്തേക്ക് മണി ആകർഷിച്ചു. ടിക്കറ്റ് ഹരിയുടെ കയ്യിലാണെന്നും സമയക്കുറവ് മൂലം യാത്ര നഷ്ടമാകാതിരിക്കാൻ തിടുകത്തിൽ കയറിയതാണെന്നും കുലീനതയുടെയും യാജനത്തിന്റെയും ആദ്യ സന്തതിയായി പറയാൻ ഒരുങ്ങുന്നതിനും ഉദ്യോഗസ്ഥൻ ചോദിക്കുന്നതിനു ഇടം നൽകാതെ "ചൂടുള്ള വാർത്ത, ചൂടുള്ള വാർത്ത" എന്ന ആവർത്തനം പാടിക്കൊണ്ട് വാർദ്ധക്യം തോറ്റു മടങ്ങിയ വൃദ്ധൻ ഇരുവരുടെയും നടുവിലൂടെ കടന്നുപോയി. ബുദ്ധൻറെ ആവർത്തനഗീതത്തിന്റെ സ്വരം താഴ്ന്നതോടുകൂടി ഉദ്യോഗസ്ഥൻ ചോദിച്ചു, എങ്ങോട്ടാ പോകേണ്ടത്? 

ചെറു ആശ്വാസത്തോടെ ഒന്നിനും ഇടം നൽകാതെ മണി പറഞ്ഞു, അച്ചടിശാലയിലോട്ട്. 

മലയാളികൾ പുറകിൽ നിന്ന് രണ്ടാമത്തെ കമ്പാർട്ട്മെന്‍റില്‍ ആണല്ലോ അങ്ങോട്ട് നടന്നോളൂ ഉദ്യോഗസ്ഥൻ പറഞ്ഞു. 

അതിശയോക്തിയുള്ളമാക്കിയ സംഭവം മണി മറ്റൊന്നും ആലോചിക്കാതെ ആശ്വാസം പാടി നന്ദിയും പറഞ്ഞുകൊണ്ട് തിരികെ നടന്നു. 

അയാൾക്ക് (ഉദ്യോഗസ്ഥൻ) എങ്ങിനെ എൻറെ ഭാഷ ഞാൻ സംസാരിക്കുന്നതിനു മുൻപ് തന്നെ മനസ്സിലായി. എന്നാൽ ഈ സംശയം മൂന്നാമത് ആലോചിക്കാൻ നിൽക്കാതെ മണി ലക്ഷ്യസ്ഥാനത്തേക്ക് നടന്നു. ഹരിയെ തേടി തിരിഞ്ഞു നടന്ന മണി എത്തിയ ആദ്യത്തെ കമ്പാർട്ട്മെന്റിലെ ആളുകളെ കണ്ട മാണി അമ്പരന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പേരെടുത്ത് പറയേണ്ട വിശ്വവിഖ്യാതന്മാരായി വാഴ്ത്തപ്പെട്ടതും വാഴ്ത്തപ്പെടേണ്ടതും ആയ അനേകം അനേകം ലോകമെമ്പാടുമുള്ള വിദേശ സാഹിത്യകാരന്മാർ , പ്രബന്ധരചി താക്കൾ അവിടെ ഉണ്ടായിരുന്നു. ഇവരെയെല്ലാം കണ്ടു അവരുടെ കൂടെ ഒരു നിമിഷം ചിലവഴിക്കാതെ മുന്നോട്ടു നടക്കാൻ പ്രയാസം ഉണ്ടായിട്ടും മണി മുന്നോട്ടു നടന്നു കാരണം ആ കമ്പാർട്ട്മെന്റിൽ നിൽക്കാൻ യോഗ്യനാണെന്ന് തെളിയിക്കുന്ന മുദ്ര പതിച്ച കടലാസ് തുണ്ട് തന്റെ പക്ഷം ഇല്ലായിരുന്നു എന്ന് മണിക്ക അറിയാമായിരുന്നു. കഷ്ടതയോടെ ആ കമ്പാർട്ട്മെൻറ് കടക്കുന്ന മണി കാണുന്നത് തന്റെ ഭൂതകാലത്തിലെ, ഒരു പക്ഷേ തന്നെ വായന എന്ന അനശ്വര പാതയിലേക്ക് ലയിക്കാൻ കാരണമായ തുർക്കിയിലെയും മറ്റു അറബ് രാഷ്ട്രങ്ങളിലെയും മഹാകവികൾ ഗസൽ വായിക്കുന്നതാണ്. മണിക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എഴുത്തുകാരുടെ കാവ്യാത്മക സിദ്ധി ഗസലായി രൂപാന്തരപ്പെട്ടിരിക്കുന്നു. എത്രയേറെ മനോഹരം. എന്നാൽ മണി അവിടെയും അധികനേരം നിലയുറച്ചു നിന്നില്ല ഒരുപക്ഷേ മണി ആഗ്രഹിച്ചാലും അത് നടക്കില്ല താനും. കവിത എഴുതുന്ന ചിത്രകാരന്മാർ, പ്രബന്ധം വായിക്കുന്ന ഗായകന്മാർ, പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കന്മാർ, സ്വാതന്ത്ര്യ മനുഷ്യർക്ക് വേണ്ടി ജീവൻ അർപ്പിച്ച (ആഗ്രഹിചൊ,അല്ലാതെയോ) മനുഷ്യർ, കുലീനതർ, കുറ്റകൃത്യങ്ങളെ കാവ്യത്താൽ മറച്ചവർ എന്ന് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചരിത്രത്തിലെ സാഹചര്യ സൂക്ഷിപ്പുകാർ പല പല കമ്പാർട്ട്മെന്റിലായി. ഇതെല്ലാം കാണുന്ന മണി ഇവരുടെ എല്ലാവരുടെയും കയ്യിലും തൂലിക ഉള്ളതും കണ്ടു. ഈ കാഴ്ച മണിയെ കൗതുകവും ആശ്ചര്യവും വളർത്തണമായിരുന്നെങ്കിലും മറിച്ച് ആശങ്കയാണ് വളർത്തുകയുണ്ടായത്. തന്മൂലം തന്നെ മണി തൻറെ വേഗത കൂട്ടിക്കൊണ്ട് ഹരിയുടെ അടുത്തേക്ക് നടന്നു, "ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത" അനന്തതയിൽ ഏർപ്പെട്ട ശീർഷവും വൃദ്ധനും വീണ്ടും വീണ്ടും മണിയെ കടന്നു പോയിക്കൊണ്ടിരുന്നു. സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റിന് തൊട്ടുമുമ്പുള്ള കമ്പാർട്ട്മെന്റിൽ എത്തിയതോടെ മണിയുടെ ആവേശവും ആകാംക്ഷയും വല്ലാതെ കൂടി. അത് തിരിച്ചറിയാനും കാരണം മണി ഇപ്പോൾ നിൽക്കുന്ന കമ്പാർട്ട്മെൻറ് എല്ലാവരും ഭാരതീയരാണ്. ഭാരതത്തിനു വേണ്ടി ഉപന്യാസം എഴുതിയവരും സമര വരികൾ രചിച്ചവരും ക്വിറ്റ് ഇന്ത്യക്കായി ചായാഗ്രഹണം നടത്തിയവരും അറിഞ്ഞോ അറിയാതെയോ ആഗ്രഹിച്ചോ അല്ലാതെയോ കലയുടെ ഭാഗമായി ചേർന്ന എല്ലാ ജീവനില്ലാത്ത ശരീരത്തിലെ ആത്മാക്കളും. മണി ഒരു നിമിഷം വിദൂരത്തിൽ തനിച്ചുതാമസിക്കുന്ന തന്റെ കുടുംബത്തിലെ പ്രായവും പ്രൗഡിയും അങ്ങേയറ്റം മൂത്തു പോയ തറവാടിലും അമ്മുമ്മയുടെയടുത്തും എത്തിയതായി ഉപമിച്ചു. എന്നുമാത്രമല്ല ആ അനുഭവം ഉൾക്കൊള്ളുകയും ചെയ്തു. ബംഗാളിലെ അറിയപ്പെട്ട പ്രാദേശിക സമര നേതാവും അറിയപ്പെടാത്ത പ്രാകൃത കവിയുമായ ഷക്കീർ ഷിംലയോട് അടുത്ത ബോഗിയാണോ മലയാളികൾ? 

എന്ന് മണി ഹിന്ദിയിൽ ചോദിച്ചു. ഷക്കീർ മുടിയിടയിൽ മറുപടി പറഞ്ഞു 

അതെ അതെ. നിന്നെ തടയാൻ ആരുമില്ല നിൻറെ സ്വാതന്ത്ര്യ ചിന്തയും പ്രവർത്തനവും നിന്റെ ജന്മാവകാശമാണെന്ന് കൂടി കൂട്ടിച്ചേർത്തുകൊണ്ട് ഹിന്ദിയിൽ അല്ലാത്ത ഷക്കീർ തൻറെ പ്രാദേശിക ഭാഷയിൽ പറഞ്ഞവസാനിപ്പിച്ചു. മണിക്ക് അപ്പോഴാണ് ആ സംശയം വീണ്ടും ഉദിച്ചത് അദ്ദേഹത്തിന് ഹിന്ദി അറിയാമെങ്കിൽ ഹിന്ദിയിൽ മറുപടി പറയണമായിരുന്നില്ലേ ഇനി ഹിന്ദി അറിയില്ലെങ്കിൽ എങ്ങനെ ഞാൻ പറഞ്ഞതിന് ശരിയായി യോജിച്ച ഉത്തരം നൽകി!

"ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത" വീണ്ടും വീണ്ടും ആവർത്തനം എന്നാൽ ചിന്തയിലാഴുന്ന മണിക്ക് അത് ഇപ്രാവശ്യം വളരെ ഉപകാരപ്രദമായി. മോനി ഷക്കീറിനോട് നന്ദി പറഞ്ഞുകൊണ്ട് മലയാളികളുള്ള കമ്പാർട്ട്മെന്റിലേക്ക് വളരെ പ്രതീക്ഷയോടെ തുടർന്ന് നടന്നു. മലയാളികളുടെ കമ്പാർട്ട്മെന്റിലെത്തിയ മണിയുടെ കണ്ണുകൾ ആകാംഷയെയും പ്രതീക്ഷയെയും ആനന്ദമാക്കി, കണ്ണീരാൽ അതിനു ഉറപ്പു നൽകി. തീവണ്ടി ഇത്ര ദൂരം താണ്ടിയ ശേഷവും ഇരുവശങ്ങളിലുമായി കളിമണ്ണിൽ നഗ്നപാദങ്ങൾ ഉറപ്പിച്ചുനിന്നു യാത്ര മംഗളം അറിയിക്കുന്ന ആളുകളുടെ ചങ്ങല അവസാനിച്ചില്ലായിരുന്നു. മണി നിരാശയ്ക്ക് ഇടം നൽകാതെ തല തിരിച്ചു പതിനേഴാം നമ്പർ സീറ്റ് നോക്കി നടക്കവേ തീവണ്ടിയുടെ വാതിൽക്കൽ ഇരുന്ന് ഒരു മെലിഞ്ഞുണങ്ങിയ ബീഡിയും കത്തിച്ച് വിശ്വവിഖ്യാതമായ മൂക്കിന് താഴെ മതിലുകൾ എന്നവണ്ണം മീശയും വച്ച് വേഗതയുടെ തീവ്ര കാറ്റിനെ ആസ്വദിച്ചു തന്റെ പ്രണയനിക്ക് ഒരു പ്രേമലേഖനം എഴുതുന്ന മണിയുടെ ജീവിതാഭിലാഷമെന്നവണ്ണം വിലയേറിയ മുഹൂർത്തം എന്ന പറയത്തക്കവണ്ണമുള്ളൊരു മുഹൂർത്തം അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ മണിക്ക് ലഭിച്ചു. മണി തുടർന്ന് പതിനേഴാം നമ്പർ നോക്കി നടന്നു മലയാളസാഹിത്യത്തിലെ പ്രമുഖരും പകരം വയ്ക്കാനില്ലാത്ത പ്രതിഭാശാലികളും സ്വർഗ്ഗവരങ്ങളാൽ അനുഗ്രഹിക്കപ്പെട്ട വരേയും എല്ലാം മണി കണ്ടു. എന്നാൽ അവരിൽ എന്തുകൊണ്ട് വർത്തമാനകാലത്തിലെ സൗന്ദര്യ കവികളും പ്രഗൽഭരും പ്രതിഭാശാലികളെയും കാണുന്നില്ല എന്നാൽ അത് ഒട്ടും സമയം കൊടുത്ത് ആലോചിക്കാൻ നിൽക്കാതെ മണി പതിനൊന്നാം നമ്പർ സീറ്റ് കാണുകയുണ്ടായി. ഹരിയെ കാണാനുള്ള അടങ്ങാത്ത മോഹം കൊണ്ട് മണി കുതിച്ചു (അനിവാര്യമായതുകൊണ്ടും). പരുക്കൻ കൈകളും ശരീരഘടനയും വട്ട ദൃഢതയാർന്ന മുഖവും ഭംഗിയുള്ള കണ്ണുകളും തലമുടിയും എല്ലാത്തിനും യജമാനായ ഹരിയെ മണി കണ്ടു. നീണ്ട കാലയളവിന് ശേഷം (ആറുവർഷവും നാലുമാസം) മണി ആദ്യമായി തന്റെ കേന്ദ്ര കഥാപാത്രത്തെ കാണുന്നു. ഇരുവരും ഹസ്തദാനം മറന്ന് ആലിംഗനം ചെയ്തു 17 18 സീറ്റുകളിൽ ഇരുന്ന് ഹസ്തദാനം എന്ന ചടങ്ങ് ഓർത്തപ്പോൾ ചടങ്ങു നിർവഹിക്കുകയും ചെയ്തു. 

"ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത" കേട്ട് ഇരുവരും ഒരുമിച്ച് ഒരുപോലെ അളവറ്റ എന്നോണം ചിരിച്ചു (പലകാരണത്താലും) 

ശേഷം മണി ചോദിക്കാൻ തുടങ്ങി 

ഹരി എന്തായി നിധി കണ്ടെടുത്തോ?

അത് നീയല്ലേ പറയേണ്ടത്! 

മറുപടി പ്രതീക്ഷിച്ച മണിക്കു ലഭിച്ചത് ഹരിയുടെ മറു ചോദ്യമായിരുന്നു. എന്നാൽ ഉടനെ തന്നെ വേറെ ഒരു ചോദ്യവും ഹരിയുടെ പക്ഷം നിന്നും മണിക്ക് ലഭിച്ചു 

പേന എടുത്തിരുന്നോ?

മണിക്ക് വീണ്ടും തൂലികയുടെ കാര്യം ഓർമ്മവന്നു. 

ഞാൻ വരും വഴി പലയിടത്തും പരിധി എന്നാൽ ലഭിച്ചില്ല. 

തീവണ്ടിയിൽ നിന്ന് ലഭിക്കുമോ? അപ്പുറത്തെ ബോഗിയിൽ ഉണ്ടാകുമോ? പ്രതീക്ഷ ഉണർത്തുന്ന ചോദ്യം ഹരിയുടെ നേരെ മണി ചോദിച്ചു. 

അവിടെ മുഴുവൻ ദ്രാവിഡ കവികളാണ് അവരാരുടെ കൈവശവും അധികം കാണില്ല. 

ആ പുക വരുന്ന ബോഗിയിൽ എന്താ അവരിൽ നിന്ന് ലഭിക്കുമോ?

അവിടെ ക്രൂരതകളും കൂട്ടക്കൊലപാതകളും നിർവഹിച്ച മനുഷ്യകുലത്തിന്റെ ഭീഷണി രൂപങ്ങളായ ഭരണാധികാരികൾ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. അവിടെ നിന്ന് ലഭിക്കില്ല.

മണി എനിക്ക് യാത്ര നഷ്ടമാവുമോ? ഹരി കൂട്ടിച്ചേർത്തു. 

ഹിംസ നേതാക്കളും മനുഷ്യരാശിക്ക് മാതൃക മാം സൽക്രമങ്ങൾ ചെയ്യുന്നവരുടെയും ബോഗി കടന്നുവരുന്ന വൃദ്ധൻ "ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത" ആവർത്തനഗീതം ആ നിമിഷം ആലപിച്ചപ്പോൾ വീണ്ടും ഉപകാരപ്രദമായി

ആവർത്തനഗീതത്തിന്റെ ശേഷിപ്പായി മണി പ്രതീക്ഷയോടെ ഹരിയെ നോക്കി. ഹരി തിരിച്ചു. എന്നാൽ ന്യൂനതയ്ക്കിടയിൽ ഹരി പോലും അറിയാതെ തൻറെ കണ്ണീർ ഹരിക്ക് കവിൾതളങ്ങളിൽ വഴുതി. അയാളുടെ കയ്യിൽ കാണും അല്ലേ.

പ്രതീക്ഷയുടെ ഹരിയെ നോക്കി മണി ചോദിച്ചു. അവർക്ക് അരികിൽ എത്തിയ വൃദ്ധന്റെ കയ്യിൽ നിന്നും ഒരു തൂലിക വാങ്ങിചപ്പോൾ വൃദ്ധന് അവർക്ക് ഒരു പത്രവും നൽകിക്കൊണ്ട് "ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത, റെയിൽപ്പാളത്തിൽ തലവച്ച് യുവാവ് മരിച്ച നിലയിൽ, ചൂടുള്ള വാർത്ത" അനന്തതാളം മൂടിക്കൊണ്ട് അനശ്വരയിലേക്ക്  മടങ്ങി. ഹരിയുടെ താൻ അറിയാതെ വന്ന കണ്ണീരിന് കൂട്ടായി ആ ബോഗിയിൽ ഉണ്ടായിരുന്ന മുഴുവൻ മലയാളികളും അറിവാൽ കരയാൻ തുടങ്ങി. ആ സമയം മുഴുവൻ തൂലികകളും നിലച്ചു നിന്നു. മണി ആശ്ചര്യം എന്നവണ്ണം എല്ലാവരെയും നോക്കി ഒന്നും മനസ്സിലാകാതെ (ശ്രമിക്കാതെ) തൂലിക കൊണ്ട് തന്റെ കൃതിക്ക് അവസാനം മുദ്രപതിക്കാനായി തയ്യാറെടുത്തു. എന്നാൽ അന്നേരം ആത്തൂലിക തെളിയുന്നില്ലായിരുന്നു. 

മണി വീണ്ടും വീണ്ടും നിരാശ എന്ന അനുശരയിലേക്ക് വഴുതി.

ഉടനെത്തന്നെ മടങ്ങിപ്പോയ വൃദ്ധനെ വീണ്ടും വിളിക്കാൻ ശ്രമിച്ചെങ്കിലും വൃദ്ധൻ വിളി കേൾക്കാതെ അനന്തതയിലേക്ക് നടന്നകന്നു. എന്തിനാണ് എല്ലാവരും കരയുന്നത് മണി ഹരിയോട് ചോദിച്ചു. 

ഹരി കരഞ്ഞുകൊണ്ട് തലതാഴ്ത്തി. 

ഒന്നും മനസ്സിലാക്കാത്ത മണി പത്രം തുറന്നു വായിച്ചു

"ചൂടുള്ള വാർത്ത" എന്ന പ്രധാന തലക്കെട്ടിന് താഴെയായി മണിയുടെ ചിരിക്കുന്ന ചിത്രം. 

ആത്മഹത്യക്ക് കാരണം തൻറെ പുസ്തകം പ്രസിദ്ധീകരിക്കാനാവാത്ത നിരാശയെന്ന് സൂചന. 

മലയാളികൾ മുഴുവൻ കരഞ്ഞു കൊണ്ടിരുന്ന ആ വേളയിൽ കരച്ചിൽ ഒരു പകർച്ചവ്യാധി എന്നപോലെ തീവണ്ടി മുഴുവൻ പടർന്നു പന്തലിച്ചു. 

തീവണ്ടിയിലെ മുഴുവൻ ആത്മാക്കളും കവികളും എഴുത്തുകാരും ചിത്രകാരന്മാരും കൊലയാളികളും നിരപരാധികളും നേതാക്കളും അടിമകളും തുടങ്ങി കണ്ണീരില്ലായിരുന്ന ശരീരത്തിലെ ആത്മാവ് വരെ കണ്ണീരാൻ വിരാമമിട്ടു. അന്നേരം തീവണ്ടിക്കുള്ളിൽ ഒരു പേമാരി തന്നെ പെയ്തു. 

തൻറെ യാത്ര തിരിച്ചറിഞ്ഞ് മണി നിരാശയോടെ നടുവിൽ പൊട്ടിക്കനുകൊണ്ടിരിക്കവെ

ചില്ലുജാലകങ്ങളിലൂടെ അപ്പോഴും യാത്ര പോകുന്ന ആത്മാക്കളുടെ ജീവൻ അർഹിക്കുന്ന ശരീരം തീവണ്ടിക്കിരു വശത്തും നഗ്നമായ പാദങ്ങളാൽ നിലയിറച്ച് യാത്രക്കാർക്ക് യാത്രാമങ്ങളും അറിയിച്ചു.

ആ തിരക്കിനിടയിൽ അങ്ങേ അറ്റത്തായി ഒരു യുവ എഴുത്തുകാരനാകാൻ ആഗ്രഹിച്ച യൗവനങ്ങൾക്കിടയിലെ തീക്ഷ്ണവേളയിലെ മണി നഗ്നമായ പാദങ്ങളാൽ തുള്ളിച്ചാടി യാത്ര പോകുന്ന മണിക്ക് യാത്ര മംഗളം അർപ്പിച്ചു.